കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധുവിന്‍റെ ഭർതൃമാതാവ് മരിച്ച നിലയിൽ

Jaihind News Bureau
Tuesday, January 26, 2021

തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവ് മരിച്ച നിലയിൽ. ആതിരയുടെ ഭർതൃമാതാവായ ശ്യാമളയെ വീടിനോട് ചേർന്ന പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ജനുവരി 15നാണ് നാടിനെ ഞെടിച്ച് ശ്യാമളയുടെ മകൻ ശരത്തിന്‍റെ ഭാര്യ ആതിരയെ കൈ ഞരമ്പും കഴുത്തും മുറിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴാണ് ആതിരയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും നിരവധി ആരോപണങ്ങളും സംശയങ്ങളുമാണ് ഉയർന്നു വന്നത്. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇപ്പോൾ ആതിരയടെ ഭർതൃ മാതാവായ ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് സമീപമുള്ള കുടുംബ വീട്ടിലാണ് ശ്യാമളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി കല്ലമ്പലം
പൊലീസ് അറിയിച്ചു