ദുബായ് : ജയ്ഹിന്ദ് ടി.വി ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ പി.കെ സജീവിന്റെ ഭാര്യാപിതാവ് മോസസ് ഇവാന്‍സ് ജോസഫ് ( 79 ) ദുബായില്‍ അന്തരിച്ചു. കോട്ടയം വടവാതൂര്‍ കുടിലില്‍ കുടുംബാംഗമാണ്.
യു.എ.ഇയിലെ ഉമ്മല്‍ ക്വയിന്‍ ഇന്ത്യന്‍ സ്കൂളില്‍ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു.
ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം ഞായറാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സെവന്ത് ഡേ ഇന്റര്‍നാഷണല്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പലും ആയിരുന്നു. ഭാര്യ മോളി ജോസഫ്. ഡോ. മിനി ജോസഫ് (യു.കെ), ആന്‍ സജീവ് (സിനിമാ നിര്‍മാതാവ്, ബിസിനസ്, ദുബായ്), ഡോ. റെനി ജോസഫ് (ദുബായ്) എന്നിവര്‍ മക്കളാണ്. സന്തോഷ് ഇട്ടിച്ചെറിയ (ബിസിനസ്, യു.കെ), പി.കെ സജീവ് (അരോമ ഇന്റര്‍നാഷണല്‍ ബില്‍ഡിംഗ് കോണ്ട്രാക്ടിംഗ് കമ്പനി, ദുബായ് ) എന്നിവര്‍ മരുമക്കളാണ്. സംസ്കാരം പിന്നീട് നടക്കും.