റഫേലിൽ നിർണായക വെളിപ്പെടുത്തൽ. റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിന് ശക്തമായ തെളിവുകൾ. ഫ്രഞ്ച് സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ചകളെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നതായി സൂചന. സമാന്തര ചർച്ചകൾ മന്ത്രാലയം നടത്തുന്ന ഔദ്യോഗിക ചർച്ചകളെ ദോഷകരമാക്കി ബാധിക്കും എന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മന്ത്രി മനോഹർ പരീക്കറിന് അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റാഫേൽ കരാർ അനിൽ അംബാനിയുടെ റിലയൻസിന് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകൾ നടത്തി എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്ത് വന്ന രേഖകൾ.
ഫ്രഞ്ച് സർക്കാരുമായി ഔദ്യോഗിക ചർച്ചകൾ നടത്തുന്ന സംഘത്തിൽ ഇല്ലാത്ത ഉദ്യോഗസ്ഥർ ചർച്ചകളിൽ ഏർപ്പെടുന്നത് ഗുണകരമാവില്ല എന്ന് കത്തിൽ പറയുന്നു്. ഔദ്യോഗിക സംഘം നടത്തുന്ന ചർച്ചകളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് പോരായ്മ തോന്നുന്ന പക്ഷം പിഎംഒയുടെ നേത്യത്വത്തിൽ മാറ്റങ്ങൾ വരുത്തി ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാവുന്നതാണ് എന്നും പ്രതിരോധ മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കുന്നു.എന്നാൽ കേന്ദ്ര സർക്കാർ 2018ൽ സുപ്രീംകോടതിക്ക് നൽകിയ മറുപടിക്ക് വിരുദ്ധമാണ ഇത്.
എയർഫോഴസ് ഡെപ്യുട്ടി ചീഫിന്‍റെ നേതൃത്വത്തിലുള്ള എഴംഗ സംഘമാണ് റാഫേലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയത് എന്നും പിഎം ഓഫിസ് ഇതിൽ ഇടപ്പെട്ടില്ല എന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. അനിൽ അംബാനിയുടെ റിലയൻസിന് കരാർ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടലുകൾ നടത്തി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് ഈ രേഖകൾ.