പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും

Jaihind Webdesk
Thursday, October 14, 2021

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രവാസി യുവതിയായ അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച്  വിളിപ്പിക്കും. മോൻസണുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ അനിത അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

മലയാളി ഫെഡറേഷൻ രക്ഷാധികാരിയെന്ന നിലയിൽ നിരവധി പ്രമുഖ പ്രവാസികളുമായി മോൻസണ് അടുപ്പമുണ്ടായിരുന്നു.മോൻസണുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും മോൻസൺ വമ്പൻ തട്ടിപ്പുകാരനാണെന്ന് മനസിലായപ്പോഴാണ് താൻ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അനിത മുൻപ് പറഞ്ഞിരുന്നു. മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മോൻസണെ പരിചയപ്പെടുത്തിയത് അനിതയായിരുന്നു.

തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ 23 വർഷമായി ഇറ്റലിയിലാണ് താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ വനിത കോ–ഓർഡിനേറ്ററും, ലോക കേരള സഭാ അംഗവുമാണ് അനിത.