തെ​ര​ഞ്ഞെ​ടുപ്പില്‍ മോദി തരംഗം വിലപ്പോകില്ല ; കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത് ; പ്രവർത്തകരോട് യെദിയൂരപ്പ

Jaihind Webdesk
Monday, September 20, 2021

ബെംഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രു​പ​യോ​ഗി​ച്ച്  നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജയിക്കാനാകില്ലെന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ജ​യി​ക്കാ​ന്‍ മോ​ദി ത​രം​ഗം സ​ഹാ​യി​ക്കു​മെ​ന്ന ചി​ന്ത​യി​ല്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഇ​രി​ക്ക​രു​തെന്നും അദ്ദേഹം പറഞ്ഞു. ദാ​വ​ൻ​ഗ​രെ​യി​ൽ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യെ​ദി​യൂ​ര​പ്പ. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജ​യി​ക്കാ​ന്‍ കോണ്‍ഗ്രസിന് അ​വ​രു​ടേ​താ​യ ത​ന്ത്ര​ങ്ങ​ളു​ണ്ട്.  പാ​ര്‍ട്ടി​യെ വി​ല​കു​റ​ച്ച് കാ​ണ​രു​തെന്നും പ്രവർത്തകരോട് യെദിയൂരപ്പ പറഞ്ഞു.