‘അദാനിക്കെതിരെ പറഞ്ഞപ്പോള്‍ മോദിക്ക് വേദനിച്ചു’; രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ഇതിന് തെളിവെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Sunday, March 19, 2023

 

കൊച്ചി: രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പോലീസ് എത്തിയ സംഭവം അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ പ്രധാനമന്ത്പി നരേന്ദ്ര മോദിക്ക് വേദനിച്ചതിന്‍റെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. അദാനി വിഷയത്തിൽ പാർലമെന്‍റില്‍ സംസാരിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ജമ്മു പോലീസിന്‍റെ സാന്നിധ്യത്തിലാണ്.

കോണ്‍ഗ്രസ് ഉയർത്തുന്ന ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മറുപടി പറയുന്നില്ല.  ജെപിസി അന്വേഷണത്തെ എന്തിനാണ് ബിജെപി ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അദാനി വിഷയം ഇനിയും ശക്തമായി ഉന്നയിക്കുമെന്നും സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും  കെ.സി വേണുഗോപാല്‍ എംപി കൂട്ടിച്ചേർത്തു.