മോദിക്ക് കിട്ടിയ സമ്മാനം ! ട്രോള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയ

Jaihind Webdesk
Saturday, February 9, 2019

പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ഉപഹാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. ബി.ജെ.പിയുടെ റാലിയിൽ പങ്കെടുത്ത മോദിക്ക് ഉപഹാരമായി ലഭിച്ചത് കാണ്ടാമൃഗത്തിന്‍റെ ശില്‍പം. ബി.ജെ.പി പ്രവർത്തകരാണ് മോദിക്ക് കാണ്ടാമൃഗത്തിന്‍റെ ശില്‍പം സമ്മാനിച്ചത്. സ്വന്തം പാർട്ടിക്കാർ തന്നെ പ്രധാനമന്ത്രിയെ ട്രോളിത്തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. അസമില്‍ ആയിരുന്നെങ്കില്‍ സംസ്ഥാന മൃഗം ആയതിനാലാണ് നല്‍കിയതെന്ന് കരുതാമായിരുന്നെന്നും എന്നാല്‍ പശ്ചിമബംഗാളില്‍ ഇത് അദ്ദേഹത്തിന് നല്‍കിയത് മനഃപൂര്‍വം അദ്ദേഹത്തെ ട്രോളാന്‍ തന്നെയല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

നേരത്തെ വിദേശ സന്ദര്‍ശനവേളയിലെ കോട്ട് സംബന്ധിച്ചും മറ്റുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാത്ത മോദിയെ ട്രോളന്മാര്‍ കണ്ടാമൃഗത്തോട് ഉപമിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഇത്തരം സമ്മാനം മോദിക്ക് നല്‍കിയതെന്ന തരത്തിലാണ് ട്രോളുകള്‍.  ഇതില്‍ ഏതാ മോദിയെന്നും മറ്റും ട്രോളുകള്‍ പ്രചരിക്കുന്നു.

എന്നാല്‍ ഫോട്ടോ ക്രോപ്പ് ചെയ്തും വീഡിയോയിലെ ഉപഹാരം വാങ്ങുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയും മോദിയുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ദേശീയ മാധ്യമങ്ങളും നേരിടുന്നുണ്ട്.