അടൂരിനെ അപമാനിച്ച ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം: പന്തളം സുധാകരന്‍

Jaihind Webdesk
Thursday, July 25, 2019

രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരനായ അടൂര്‍ ഗോപാലകൃഷ്ണനെ അപമാനിച്ച ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി ഖേദപ്രകടനം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അടൂരിനെ അപമാനിച്ച ബി.ജെ.പിയെ പന്തളം സുധാകരന്‍ വിമര്‍ശിച്ചത്. അടൂരിനെ ചന്ദ്രനിലേക്ക് അയക്കാന്‍ ശ്രമിക്കുന്ന ബി. ഗോപാലകൃഷ്ണനെ ഊളമ്പാറയ്ക്ക് അയക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ലോക സിനിമയുടെ കൊടുമുടിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അപമാനിച്ച ബിജെപി ക്കു വേണ്ടി പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കണം .
ബിജെപി ഭീഷണി ,രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കലാകാരനോടാണ് ,ഇത് ഫാസിസം തന്നെയാണ് . അടൂരിനെ ചന്ദ്രനില്‍ അയക്കാന്‍ ശ്രമിക്കുന്ന ബി ഗോപാലകൃഷ്ണനെ ഊളമ്പാറയിലേക്കു അയക്കണം .
കലാലോകത്തിനും കേരളത്തിനും ഭീഷണിയുയര്‍ത്തി വരുതിയിലാക്കാനുള്ള ശ്രമം അപലപനീയമാണ് .