ഏഴ് വര്‍ഷമായി മോദി നടത്തുന്നത് ഒരേ പ്രസംഗം, പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ; വിമർശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Jaihind Webdesk
Monday, August 16, 2021

Mallikarjun-Kharge

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഏഴ് വര്‍ഷമായി മോദി ഒരേ പ്രസംഗമാണ് നടത്തുന്നതെന്നും പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുടെ പ്രശ്‌നങ്ങളിലടക്കം മോദി ഒന്നും ചെയ്യുന്നില്ല. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. കുറേ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഒന്നിലും ഉറച്ചുനില്‍ക്കുന്നില്ല. മൂന്ന് പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരുടെ അന്ത്യത്തിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹമെന്നും ഖാര്‍ഗെ ആരോപിച്ചു.