KANNUR CENTRAL JAIL| കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി; കണ്ടെത്തിയത് ഒളിപ്പിച്ച നിലയില്‍

Jaihind News Bureau
Sunday, August 3, 2025

 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഒന്നാം ബ്‌ളോക്കിന് സമീപം കല്ലിനടിയില്‍ നിന്നാണ് കീപാഡ് ഫോണ്‍ പിടികൂടിയത്.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം കര്‍ശന ജാഗ്രതയും പരിശോധനയും തുടരുന്നതിനിടെയാണ് ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടിയത്.