മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി: 12 വയസ്സുകാരന്‍ മരിച്ചു

Jaihind Webdesk
Thursday, June 6, 2019

മധ്യപ്രദേശില്‍ സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസ്സുകാരന്‍ മരിച്ചു. ദാര്‍ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലെ ലകാന്‍ എന്ന കുട്ടിയാണ് മരിച്ചത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ കളിക്കുകയായിരുന്നു ലകാന്‍. കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.