എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം, വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍

Jaihind Webdesk
Tuesday, October 3, 2023

ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍. നാളെയാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കുടുംബ അംഗങ്ങളെയും അവഹേളിച്ചതിലാണ് പ്രതിഷേധം. കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍സ് അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. എം എം മണി മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി നിയമം പാലിച്ച് ജോലി ചെയ്യുവാന്‍ അനുവദിക്കണമെന്നും ആവശ്യം.ഇടുക്കി നെടുങ്കണ്ടത്ത് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും