കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി

Jaihind Webdesk
Saturday, June 29, 2019

കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി. രാജ്കുമാർ കുഴപ്പക്കാരനാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന് പോലീസ് ചീത്തപ്പേരുണ്ടാക്കിയെന്ന് സമ്മതിക്കുമ്പോഴും രാജ്കുമാറിനെ അധിഷേപിക്കുകയാണ് മന്ത്രി ചെയ്തത്. സംഭവത്തിൽ ദുരൂഹതയെന്നും സമഗ്രാന്വേഷണം നടത്തണമെന്നും എംഎം മണി കൊട്ടാരക്കരയിൽ പറഞ്ഞു.

അതേസമയം, രാജ് കുമാറിന്റെ മരണത്തിന്‍റെ ഉത്തരവാദിത്തം ഇടുക്കി എസ്.പി.ക്കെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജില്ലാ പോലീസ് മേധാവിയുടെ പങ്ക് ഗൗരവമായി കാണണം. എസ് പി യുടെ അറിവില്ലാതെ ക്രൂരമായ മർദ്ദന മുറകൾ ഉണ്ടാവില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ കെ ശിവരാമൻ തൊടുപുഴയിൽ ആവശ്യപ്പെട്ടു