പിണറായി തിരുത്തണം: ശബരിമല വിഷയവും പരാജയത്തിന് കാരണമായി: മുഖ്യമന്ത്രിക്കെതിരെ എം.എം. ലോറന്‍സ്

Friday, May 24, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ഇടതുമുന്നണിയില്‍ പടലപ്പിണക്കങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയോടും വിമര്‍ശനങ്ങളും ശക്തമാകുന്നു.  മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന് സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. കാര്യങ്ങള്‍ പറയുമ്പോള്‍ സ്വീകരിക്കേണ്ട ഒരുഭാഷയും ശൈലിയുമുണ്ട് അത് പാലിക്കാത്തതാണ് തെറ്റിദ്ധാരണകള്‍ പടര്‍ത്തിയതെന്നും അക്കാര്യങ്ങള്‍ തിരുത്തി പോകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും എല്‍.ഡി.എഫിന്റെ പരാജയത്തിന് കാരണമായി. പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളെപ്പോലും ശബരിമല വിഷയം സ്വാധീനെച്ചുവെന്നും എം.എം. ലോറന്‍സ് ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.