ലോറന്‍സിന്‍റെ മകള്‍ക്കെതിരെ സി.പി.എം പ്രതികാരനടപടി; സിഡ്കോയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Friday, November 2, 2018

എം.എം ലോറന്‍സിന്‍റെ കൊച്ചുമകന്‍ ബി.ജെ.പി വേദിയില്‍

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്‍റെ മകളെ സിഡ്കോയിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പാളയത്തെ സിഡ്കോ സ്ഥാപനത്തിത്തില്‍ നിന്നാണ് ആാശാ ലോറന്‍സിനെ പുറത്താക്കിയത്. സെയില്‍ അസിസ്റ്റന്‍റായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു ആശ.

ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍പിള്ളയുടെ സമരവേദിയില്‍ ആശയുടെ മകന്‍ എത്തിയതിന് പിന്നാലെയാണ് നടപടി. ഇമ്മാനുവല്‍ ബി.ജെ.പി സമരവേദിയിലെത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടലെന്നാണ് ആശാ ലോറന്‍സ് പറയുന്നത്.

നടപടിയില്‍ പ്രതിഷേധിച്ച് സിഡ്കോ എം.ഡിയുടെ ഓഫീസിന് മുന്നില്‍ ആശ കുത്തിയിരിപ്പ് സമരം നടത്തി.