സർക്കാരിന്‍റേത് നൂറുദിന കബളിപ്പിക്കല്‍ പരിപാടി ; പ്രഖ്യാപനങ്ങള്‍ മലര്‍പ്പൊടിക്കാരന്‍റെ  മനോരാജ്യം പോലെ : എം. എം ഹസന്‍ | VIDEO

Jaihind News Bureau
Saturday, December 26, 2020

 

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടി ജനങ്ങളെ കബളിപ്പിക്കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് 100 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്‍റെ  മനോരാജ്യം പോലെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വാഗ്ദാനങ്ങളെല്ലാം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. നൂറുദിന കര്‍മ്മപരിപാടി നൂറുദിന കബളിപ്പിക്കല്‍ പരിപാടിയാണെന്നും അദ്ദേഹം പരിഹസിച്ചു.