കെപിആർഎ നിർമ്മിച്ച് നല്‍കുന്ന വീടിന്‍റെ ശിലാസ്ഥാപനം എം.എം ഹസന്‍ നിർവഹിച്ചു

Jaihind News Bureau
Monday, June 1, 2020

കണിയാപുരം കെപിആർഎ എന്ന സാമൂഹ്യ സംഘടനയുടെ നേതൃത്വത്തിൽ കണിയാപുരം പള്ളിനടയിൽ ഒരു നിർധന കുടുംബത്തിന് ഒന്നര സെന്‍റ് സ്ഥലത്ത് അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച് നല്‍കുന്ന വീടിന്‍റെ ശിലാസ്ഥാപന കർമ്മം ഇന്ന് രാവിലെ നടന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ ശിലാസ്ഥാപനം നിർവഹിച്ചു. കെപിആർഎയുടെ പ്രസിഡന്‍റ് നാസറിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘടനയുടെ രക്ഷാധികാരി എം.എ ലത്തീഫ് പങ്കെടുത്തു. കെപിആർഎ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാട്ടുകാരുടെയും മറ്റ് പ്രവാസികളുടെയും സഹായത്തോടുകൂടി വീട് നിർമ്മിച്ച് നൽകുന്നത്.