രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകും; പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതയില്ല : എംകെ സ്റ്റാലിൻ

Jaihind Webdesk
Saturday, April 13, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. പ്രതിപക്ഷ സഖ്യത്തിൽ ഭിന്നതയില്ലെന്നും രാഹുല്‍ ഗാന്ധിക്ക് പിന്തുണ വര്‍ധിച്ചുവെന്നും സ്റ്റാലിൻ ഉറപ്പിച്ച് പറഞ്ഞു. തിരുത്തലിനുള്ള അവസരമായാണ് ജനങ്ങള്‍ ഈ തെരഞ്ഞടുപ്പിനെ കാണുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കുന്നു.

അന്നത്തെ പ്രസ്താവനയ്ക്ക് കരുത്ത് ഏറുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കടുത്ത മോദി വിരുദ്ധ തരംഗമാണ് തമിഴ്നാട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തന്നെയാണ് അടുത്ത പ്രധാനമന്ത്രിയാവുകയെന്ന് നേരത്തെയും സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.  സോണിയാഗാന്ധിയേയും പിണറായി വിജയനെയും ഉള്‍പ്പടെ വേദിയിലിരുത്തി കലൈഞ്‍ജർ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന വേദിയിലായിരുന്നു പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തനായ വക്താവായ സ്റ്റാലിന്‍ അന്ന് പ്രഖ്യാപനം നടത്തിയത്.