വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസമായ ഉത്തരവ് പിൻവലിക്കണം : പ്രധാനമന്ത്രിക്ക് എം.കെ രാഘവൻ എംപിയുടെ കത്ത്

Jaihind News Bureau
Friday, April 24, 2020

ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എം.കെ രാഘവൻ എംപി. ഈ ആവശ്യം ഉന്നയിച്ചു എംപി പ്രധാനമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.

മരണപ്പെടുന്ന ബന്ധുക്കളുടെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന ആവശ്യം സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുകയാണ്. ഈ സാഹചര്യം മുൻനിർത്തിയാണ് എംകെ രാഘവൻ എംപി പ്രധാനമന്ത്രിക്കു കത്ത് നൽകിയത്. അപരിഷ്കൃത നടപടികളാണ് കഴിഞ്ഞ ദിവസം ചെന്നൈ എയർപോർട്ടിലുൾപ്പെടെ കണ്ടത്. വിഷയത്തിൽ അടിയന്തരാ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ പ്രവാസികൾക്കിടയിൽ വ്യാപകമായ ദു:ഖവും അമർഷവുമുണ്ട്. മെഡിക്കൽ പരിശോധനാ നടത്തിയ ശേഷം കയറ്റി വിടുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സ്വന്തം മണ്ണിൽ സംസ്കരിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

teevandi enkile ennodu para