പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.കെ മുനീർ എം.എല്‍.എയുടെ 12 മണിക്കൂർ ഉപവാസ സമരം ഇന്ന്

Jaihind News Bureau
Tuesday, January 21, 2020

കോഴിക്കോട് : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എം.എല്‍.എ ഇന്ന് കോഴിക്കോട് ഉപവസിക്കും. കോർപറേഷൻ ഓഫീസിന് മുന്നിലുള്ള കടപ്പുറത്ത് രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ഉപവാസം. കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രമുഖ ചിന്തകൻ രാം പുനിയാനി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി എത്തും.

teevandi enkile ennodu para