രാഷ്ട്രീയ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരാളായി ഗവർണർ മാറിയെന്ന് എം.കെ മുനീര്‍ ; പൗരത്വ നിയമ ഭേദഗതിക്കെതിരെ 21 ന് ഉപവാസ സമരം

Jaihind News Bureau
Sunday, January 19, 2020

കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ എം.എൽ.എ നടത്തുന്ന 12 മണിക്കൂർ ഉപവാസ സമരം കോഴിക്കോട് നടക്കും. ജനുവരി 21 ന് നടക്കുന്ന ഉപവാസ സമരത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി എം.പി തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ വിവിധ മത സാമുദായിക സംഘടനാ നേതാക്കൾ ഉപവാസ സമരത്തിന് അഭിവാദ്യം അർപ്പിക്കാനായി എത്തിച്ചേരുമെന്നും എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

രാഷ്ട്രീയ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ഒരാളായി ഗവർണർ മാറിയിരിക്കുന്നെന്ന് എം.കെ മുനീർ പറഞ്ഞു. കേരളം തന്‍റേതല്ല എന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. എങ്ങനെ ഒരുമിച്ചു പോകാം എന്നാണ് ഗവർണർ ആലോചിക്കേണ്ടത്. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.