പിപിഇ കിറ്റ് വാങ്ങുന്നതിലടക്കം വന്‍ തീവെട്ടിക്കൊള്ള; സർക്കാരിനെതിരെ എം.കെ മുനീര്‍

 

തിരുവനന്തപുരം: കൊവിഡ് കാലത്ത് വന്‍ തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പിപിഇ കിറ്റ് വാങ്ങുന്നതിലടക്കം വന്‍ അഴിമതി നടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 350 രൂപയ്ക്ക് പി.പി.ഇ കിറ്റ് കിട്ടുമ്പോള്‍ സര്‍ക്കാര്‍ വാങ്ങുന്നത് 1500 രൂപയ്ക്കാണ്. ഒരു ദിവസം 1500 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങും. പിറ്റേ ദിവസം 300 രൂപയ്ക്ക്. തെളിവുകൾ സഹിതമാണ് തന്‍റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. 1999 രൂപയുളള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5000 രൂപയ്ക്കാണ് വാങ്ങിയത്. ഇത് കൊവിഡ് കാലത്തെ പുതിയ തീവെട്ടിക്കൊള്ളയാണ്. പിപിഇ കിറ്റിൽ ആരോഗ്യപ്രവർത്തകർ വിയർത്തൊലിച്ച് ജോലി ചെയ്യുമ്പോൾ അവർക്ക് മതിയായ ശമ്പളം പോലും കൊടുക്കാതെയാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്നും എം.കെ മുനീർ അദ്ദേഹം ആരോപിച്ചു.

Comments (0)
Add Comment