ഏലപ്പാറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടത്തി.

Jaihind Webdesk
Wednesday, November 9, 2022

ഇടുക്കി : ഏലപ്പാറയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കട്ടപ്പനയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇപ്പോള്‍ ഇവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടികള്‍ എവിടേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചു വരികയാണ്. ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച്ചയാണ് ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചപ്പാത്ത് അമ്പലാണപുരം ജയിംസിന്‍റെ മകള്‍ അര്‍ച്ചന  (16), ഉപ്പുതറ പൊരി കണ്ണി പുതുമനയില്‍ രാമചന്ദ്രന്‍റെ മകള്‍ അഹല്യ (15) എന്നിവരെ കാണാതായത്.

ഏലപ്പാറ ഗവ. സ്‌കൂളിലെ ഒന്‍പതും പത്തും ക്ലാസ് വിദ്യാര്‍ഥികലാണ് ഇരുവരും. രാവിലെ സ്‌കൂളിലെത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് വിവരം പീരുമേട് പൊലീസിനെ അറിയിക്കുകയായിരുന്നു.