തൊഴിലില്ലായ്മക്കെതിരെ മിസ്ഡ് കാള്‍ ക്യാംപെയ്നുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, January 23, 2020

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് പിന്നാലെ ദേശീയ തൊഴിലില്ലായ്മാ രജിസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്. മിസ്‌ഡ് കാൾ ക്യാംപെയ്നിലൂടെയാണ് ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ കണക്കെടുപ്പ് യൂത്ത് കോണ്‍ഗ്രസ് (NRU – National Register of Unemployed) നടപ്പാക്കുന്നത്. ഇതിനായി ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. 8151994411 എന്ന നമ്പറില്‍ വിളിച്ച് തൊഴിലില്ലായ്മക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ക്യാംപെയ്നില്‍ പങ്കുചേരാം.

യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ നരേന്ദ്ര മോദി രാജ്യത്തെ യുവജനങ്ങളെ വഞ്ചിച്ചുവെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനുവരി 28 ന് രാഹുൽ ഗാന്ധി ക്യാംപെയ്ന്‍റെ ഭാഗമാകും. ബി.ജെ.പിയുടെ മിസ്ഡ് കോള്‍ ക്യാംപെയ്ന് മറുപടി കൂടിയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ മിസ്ഡ് കാള്‍ ക്യാംപെയ്ന്‍.

ഭയനായകമായ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയിൽ യുവാക്കൾക്ക് ഇന്ന് തൊഴിലില്ലാത്ത അവസ്ഥയാണുള്ളത്. തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമായി ഉയർന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും തൊഴിലില്ലായ്മാ നിരക്ക് ആശങ്കാജനകമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി അവബോധം സൃഷ്ടിക്കുന്നതിനും രാജ്യമൊട്ടാകെ സന്ദേശം നല്‍കുന്നതിനുമായി യൂത്ത് കോൺഗ്രസ് മിസ്ഡ് കാൾ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

https://www.facebook.com/indianyouthcongress/videos/214190899611249/