യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബർ 4 മുതല്‍ 7 വരെ ; ഫലപ്രഖ്യാപനം എട്ടിന്

Jaihind News Bureau
Friday, November 1, 2019

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നാളെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ എട്ടിന് സമാപിക്കും. ഡിസംബർ നാല് മുതൽ ഏഴ് വരെയാണ് വോട്ടടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

യൂത്ത് കോൺഗ്രസിന്‍റെ പുതിയ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞടുപ്പ് നടപടി ക്രമങ്ങൾക്കാണ് നവംബർ രണ്ടിന് തുടക്കമാകുന്നത്. നവംബർ രണ്ട് മുതൽ 10 വരെയാണ് അംഗത്വം പുതുക്കുണ്ടേ സമയം. ഓൺലൈനായാണ് അംഗത്വം പുതുക്കേണ്ടത്. വിവിധ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാൻ തയാറായവരുടെ പ്രവർത്തനങ്ങൾ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്‍റർവ്യൂ ഈ മാസം 11, 12 തീയതികളിൽ നടക്കും. തുടർന്ന് ചുരുക്ക പട്ടിക തയാറാക്കും. ഇവരുടെ സൂക്ഷ്മ പരിശോധന നവംബർ 16 മുതൽ 20 വരെയാണ്.

ഈ മാസം 16 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടേത്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വിയോജിപ്പ് ഉണ്ടെങ്കിൽ നവംബർ 22 ന് അറിയിക്കണം. 23 ന് ചിഹ്നം അനുവദിക്കും. ഡിസംബർ നാല് മുതൽ ഏഴ് വരെയാണ് തെരഞ്ഞടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റുമാർ, ജനറൽ സെക്രട്ടറിമാർ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞടുപ്പിലൂടെ നിശ്ചയിക്കും. കൂടാതെ ജില്ലാ, ബ്ലോക്ക്, മണ്ഡലം തല ഭാരവാഹികളെയും തെരഞ്ഞെടുക്കും.