ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത; കോട്ടയം ജില്ലയിൽ കാർഷിക മേഖലയിലെ പദ്ധതികൾ വകമാറ്റുന്നു

Jaihind News Bureau
Thursday, December 12, 2019

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കോട്ടയം ജില്ലയിൽ കാർഷിക മേഖലയിലെ പദ്ധതികൾ വകമാറ്റുന്നു. മുപ്പത് കോടിയുടെ പദ്ധതികളാണ് ഇതോടെ മേഖലയ്ക്ക് നഷ്ടമാകുന്നത്. നാല് കോടി രൂപ മാത്രമാണ് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഈ വർഷം ചെലവഴിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ മുപ്പത്തിനാല് കോടി രൂപയാണ് നടപ്പ് സാമ്പത്തിക വർഷം കാർഷിക പദ്ധതികൾക്കായി ജില്ലയിലാകെ വകയിരുത്തിയത്. ഇതിൽ ചെലവഴിക്കപ്പെട്ടതാകട്ടെ നാല് കോടി മാത്രം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പദ്ധതികൾ നടപ്പാക്കാതിരുന്നത്. ഇതോടെയാണ് സർക്കാർ ഈ തുക വകമാറ്റുന്നത്.

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിക്ക് വേണ്ട ബണ്ട് നിർമ്മാണം ഉൾപ്പെടെയാണ് ഉപേക്ഷിക്കപ്പെട്ടത്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം