പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Jaihind Webdesk
Monday, November 29, 2021

 

പാലക്കാട് : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. എലപ്പുള്ളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം സുനിലിനെയാണ് പോക്സോ കേസില്‍ കസബ പൊലീസ് അറസ്റ്റ് പെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍റ് ചെയ്തു.

സംഭവത്തിന് പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്സോയിലെ ലൈംഗികാക്രമണ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ പൊലീസിന് കൈമാറി.