വിവാദ മരംമുറി ഉത്തരവ് മന്ത്രിമാർ അറിഞ്ഞ് ; തീരുമാനം എടുക്കാന്‍ പലതവണ യോഗം ചേർന്നു

Jaihind Webdesk
Monday, June 14, 2021

 

തിരുവനന്തപുരം : വിവാദ മരംമുറിയില്‍ ഉത്തരവിറങ്ങിയത് മന്ത്രിമാരുടെ അറിവോടെ. തീരുമാനമെടുക്കാന്‍ വനം, റവന്യു മന്ത്രിമാര്‍ പലതവണ തവണ യോഗം ചേര്‍ന്നു. 2018ലെ സര്‍വകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.

സ്വന്തം ഭൂമിയിലെ മരംമുറിക്കായി അനുമതി തേടിയുള്ള കർഷകരുടെ ആവശ്യപ്രകാരം അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ സർവ്വകക്ഷിയോഗം വിളിച്ചിരുന്നു.  ഇതിനുപിന്നാലെയാണ് മരംമുറിയുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഉത്തരവിന്റെ മറവില്‍ വന്‍ മരംകൊളള നടന്നതായും ആരോപണം.

അതേസമയം മരംമുറിയുമായി ബന്ധപ്പെട്ട ഒരോ നീക്കങ്ങളിലും മന്ത്രിമാര്‍ക്ക് വ്യക്തമായ പങ്കുണ്ട് എന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പലതവണ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. 2019 ജൂലായ് 19, ഓഗസ്റ്റ് മൂന്ന്, ഡിസംബര്‍ അഞ്ച് എന്നീ തീയതികളില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതിനുശേഷം വനംവകുപ്പിന്റെ നിരവധി യോഗങ്ങളും നടന്നു. ഇവയെല്ലാം കഴിഞ്ഞാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.