അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ചർച്ച ഇന്ന്

Jaihind News Bureau
Monday, November 18, 2019

അനിശ്ചിത കാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. ഉച്ചക്ക് നിയമസഭയിൽ മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. ഈ മാസം 20 മുതലാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കഴിത്തയാഴ്ച തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം കൈകൊണ്ടത്