പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ട സംഭവം ; ഇന്ന് പരാതിക്കാരിയുടെ മൊഴിയെടുക്കും

Jaihind Webdesk
Thursday, July 22, 2021

 

കൊല്ലം : മന്ത്രി എകെ ശശീന്ദ്രൻ ഒതുക്കി തീർക്കാൻ ശ്രമിച്ച കൊല്ലം കുണ്ടറയിലെ പീഡന പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് എടുക്കും. പരാതിക്കാരിയുടെ വീട്ടിലെത്തിയാകും കുണ്ടറ പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ എത്തിയ വനിതാ പൊലീസ് സംഘം മൊഴിയെടുക്കാതെ മടങ്ങിയിരുന്നു. യുവതി വീട്ടിലില്ലാതിരുന്നതിനാലാണ്  മൊഴിയെടുക്കാന്‍ സാധിക്കാഞ്ഞത്.

സർക്കാർ മന്ത്രിയെ സംരക്ഷിച്ചുകൊണ്ട് തനിക്ക് നീതി നിഷേധിക്കുകയാണെന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പീഡന പരാതിയിലും മന്ത്രി എ.കെ ശശീന്ദ്രൻ കേസ് ഒതുക്കി തീർക്കാനും അന്വേഷണം മുന്നോട്ട് പോകാതിക്കുവാനും ശ്രമിച്ചെന്ന നിലപാടിലും പെൺകുട്ടിയും പിതാവും ഉറച്ചുനിൽക്കുകയാണ്.