ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Jaihind Webdesk
Wednesday, February 27, 2019

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്ഷെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേമന്ദര്‍ പ്രദേശത്തെ ഒരു വീട്ടില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്.

ഭീകരര്‍ വെടി വെച്ചതോടെ സേന തിരിച്ചടിച്ചു. തീവ്രവാദി സംഘത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം കനത്ത തിരിച്ചടി നല്‍കിയതോടെ ജമ്മുവില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. 38 വര്‍ഷത്തിന് ശേഷം പാകിസ്താന്‍ വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ വ്യോമസേന ജെയ്‌ഷെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തിരുന്നു.