മീ ടൂ പരാതിയിൽ കർശന നടപടിയുമായി ഗൂഗിൾ

Jaihind News Bureau
Friday, October 26, 2018

മീ ടൂ പരാതിയിൽ കർശന നടപടിയുമായി ഗൂഗിൾ രംഗത്ത്. രണ്ട വർഷത്തിനിടെ ഗൂഗുൾ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി ഗഗിൾ സിഇഒ സുന്ദർ പിച്ചായ് പറഞ്ഞു.

ജീവനക്കാർക്ക് അയച്ച കത്തിലൂടെയാണ് ഗൂഗിളിന്‍റെ നിലപാട് വ്യക്തമാക്കിയത്. സ്വഭാവ ദൂഷ്യങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർക്ക് ആയച്ച കത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിചായ് വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിന്‍റെ പേരിൽ രണ്ട് വർഷത്തിനിടെ 48 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അതിൽ 13 സീനിയർ മാനേജർമാരും എക്‌സിക്യൂട്ടീവ്‌സും ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ആൻഡ്രോയിഡിന്‍റെ ഉപജ്ഞാതാവ് ആൻഡി റൂബിൻ അടക്കമുള്ളവരെയാണ് ഗൂഗിൾ മീടു പരാതിയിൽ പുറത്താക്കിയത്.

പുറത്താക്കിയ 48 ഉദ്ദ്യോഗസ്ഥർക്കും ഒരു ഡോളർ പോലും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ഗൂഗിൾ വ്യക്തമാക്കി. സുരക്ഷിതമായ തൊഴിലിടം ഒരുക്കാൻ ഗൂഗിൾ സന്നദ്ധമാണെന്നും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളിൽ കർശന നടപടിയെടുക്കുമെന്നും സൂന്ദർ പിച്ചായ് വ്യക്തമാക്കി. സ്വാഭാവദൂഷ്യമുള്ളവരെ കമ്പനിയിൽ തുടരാൻ അനുവദിക്കില്ലെന്നും ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.