പൊതുസമ്മേളനങ്ങൾക്കും ആഹ്ളാദ പ്രകടനങ്ങൾക്കും മെയ് നാല് വരെ നിരോധനം

Jaihind Webdesk
Saturday, May 1, 2021

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഈ മാസം നാലു വരെ സാമൂഹിക, രാഷ്ട്രീയ സമ്മേളനങ്ങൾ, യോഗങ്ങൾ, കൂട്ടംചേരലുകൾ, ഘോഷയാത്രകൾ പരേഡുകൾ തുടങ്ങിയവ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇതു സംബന്ധിച്ചു തെരഞ്ഞടുപ്പു കമ്മിഷനും സംസ്ഥാന സർക്കാരും നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണം.

ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.