ശബരിമലയില്‍ നിലപാട് വിശദീകരിച്ച് യു.ഡി.എഫ്

ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ഇന്ധനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയം വിശദീകരിക്കാൻ തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു രമേശ് ചെന്നിത്തല. ശബരിമലയിൽ നടക്കുന്നത് ബി.ജെ.പി-സി.പി എം രാഷ്ട്രീയ കള്ളക്കളിയാണെന്ന് യോഗത്തിൽ സംസാരിച്ച എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ യു.ഡി.എഫ് ഏതറ്റം വരെയും പോകുമെന്ന് യോഗത്തിൽ സംസാരിച്ച യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. കേരളത്തെ സാമുദായികമായി ഭിന്നിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം. കമ്യൂണിസ്റ്റ് പാർട്ടി എന്നും വിശ്വാസികൾക്ക് എതിരാണ്. വ്യാജ പരാതിയുടെ പേരിൽ കോൺഗ്രസ് നേതാക്കളെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും അദദേഹം മുന്നറിയിപ്പ് നൽകി.

https://www.youtube.com/watch?v=COXjTsHDtYQ

ശബരിമലയിൽ യുവതീ നിയന്ത്രണം തുടരണമെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ സത്യവാങ്മൂലം ഇടതു സർക്കാർ എന്തിനാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. പുനഃപരിശോധന ഹർജി നൽകാൻ ശ്രമിച്ച ദേവസ്വം ബോർഡിനെ സർക്കാർ തടഞ്ഞു. സി.പി.എമ്മിന്‍റെ രാഷ്ട്രീയ അജണ്ടയാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി വിഷയം പരിഹരിക്കണ്ടേതിന് പകരം കേരളത്തിൽ അക്രമ സമരം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതന്നും ഉമ്മൻ ചാണ്ടി ചുണ്ടിക്കാട്ടി.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലികുട്ടി എം.പി, എ.എ അസീസ്, സി.പി ജോൺ, ജി ദേവരാജൻ, അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു.

Sabarimalaudf meeting
Comments (0)
Add Comment