ശ്വാസതടസം നേരിട്ട് പിഞ്ചുകുഞ്ഞ്; തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്: വിദഗ്ധ ചികിത്സയിൽ അത്ഭുത രക്ഷപ്പെടൽ

Jaihind Webdesk
Saturday, October 28, 2023

കണ്ണൂർ: തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസവുമായി എത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തി. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സയിൽ മാറ്റം കാണാത്തതിനാൽ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസിലാക്കിയത്.

ഉടൻ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു