പുനലൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകി വയോധികൻ മരിച്ചു

Jaihind Webdesk
Wednesday, May 18, 2022

കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് വയോധികൻ മരിച്ചതായി പരാതി.പേരിൽ സാമ്യമുള്ള മറ്റൊരാളുടെ മരുന്ന് മാറി നൽകിയതാണ് മാരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പുനലൂർ ഇടമൺ സിന്ധു ഭവനിൽ ആനന്ദൻ ആണ് മരിച്ചത്. 75 വയസായിരുന്നു.

ഇരുകലുകളിലിലും കഠിന വേദനയും ശ്വാസം മുട്ടും അനുഭവപെട്ടതിനെ തുടർന്നാണ് ആനന്ദനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതേസമയം ഇവിടെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ സ്ത്രിയ്ക്ക് നൽകുവാനുള്ള മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.