മാസപ്പടി ജിഎസ്ടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താന്‍ ജനങ്ങളോട് വിശദീകരിക്കും. അതിനുശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തില്‍ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു. വീണ വിജയന്‍ നികുതി അടച്ചെന്ന അവകാശവാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദമായി തന്നെ പറയും. താന്‍ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാന്‍ പറഞ്ഞിടത്താണ് പിശകാണെങ്കില്‍ മാപ്പ് പറയും. മറിച്ചാണെങ്കില്‍ എന്താണെന്ന് എകെ ബാലന്‍ പറഞ്ഞിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.