മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്സ് ടി 10 ബ്ലാസ്റ്റ്; തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍

Jaihind Webdesk
Sunday, March 3, 2024

കൊച്ചി : സിസിഎഫ് (സെലിബ്രിറ്റി ക്രിക്കറ്റേര്‍സ് ഫ്രെട്ടേണിറ്റി)യുടെ കീഴില്‍ മാസ്റ്റര്‍ ബ്ലാസ്‌റ്റേഴ്സ് ക്രിക്കറ്റ് ടീം അണിയിച്ചൊരുക്കുന്ന എംബി ടി 10 ബ്ലാസ്റ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 21 വരെ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നു. രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് മത്സരം. മാര്‍ച്ച് 18 മുതല്‍ 20 വരെ ലീഗ് മത്സരങ്ങളും 21 ന് സെമി ഫൈനലും ഫൈനലും നടക്കും.

സിനിമാ സീരിയല്‍ നടന്‍മാര്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, മിമിക്രി കലാകാരന്‍മാര്‍, ഗായകര്‍, ഡാന്‍സേര്‍സ്, ആഡ് ഫിലിം ഡയറക്ടര്‍സ്, മോഡല്‍സ് മറ്റു അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 12 ടീമുകളാണ് വാശിയേറിയ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സിനിമാ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് മത്സരം കാണാനും ആസ്വദിക്കാനും പ്രവേശനം സൗജന്യമാണ്.