ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍. ഒന്‍പതേക്കര്‍ സ്വദേശി സജീവ് മോഹന്‍, ഭാര്യ രേഷ്മ, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കൊലപ്പെടുത്തിയ ശേഷം സജീവും ഭാര്യയും ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.
വൈകുന്നേരം 4 മണിക്കാണ് നാടിനെ ഞെട്ടിച്ചു കൊണ്ട് കൂട്ട ആത്മഹത്യ വാര്‍ത്ത പുറം ലോകം അറിയുന്നത്. മരിച്ച സജീവ് ഓട്ടോ ഡ്രൈവറാണ്. ഇവര്‍ക്ക് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 6 വയസുള്ള മകനെയും 4 വയസുള്ള മകളെയും കൊന്നതിനു ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.