‘കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണം’; തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ വ്യക്തമായ തെളിവെന്ന് മാർട്ടിന്‍ ജോർജ് | VIDEO

Wednesday, February 15, 2023

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തല്‍ ഷുഹൈബ് വധത്തിന് പിന്നിൽ ഗൂഢാലോചന നടന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിന്‍ ജോർജ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ പടലപ്പിണക്കമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍. എത്ര മൂടി വെച്ചാലും സത്യം പുറത്തുവരുമെന്നും കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും കണ്ടെത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അറിയാതെ കൊലപാതകം നടക്കില്ലെന്നും മുഴുവൻ കുറ്റവാളികളെയും കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

https://www.facebook.com/JaihindNewsChannel/videos/721357119488890