വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മാർട്ടിന്‍ ജോർജ്; കർഷക ആത്മഹത്യയില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തം

 

കണ്ണൂർ: അയ്യൻകുന്നിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തം. കർഷകന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വീട് നിർമ്മിക്കാൻ സർക്കാർ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കുള്ള അപേക്ഷയും എഴുതിവെച്ചാണ് അയ്യൻകുന്ന് മുടിക്കയത്തെ കർഷകനായ സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത്. രോഗം ബാധിച്ചതും ജീവിക്കാൻ മാർഗമില്ലാതായതുമാണ് സുബ്രഹ്മണ്യന്‍റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

മാതൃകാ കർഷകനായ സുബ്രഹ്മണ്യന്‍റെ മരണം മലയോര ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത സർക്കാരിനെതിരെ മലയോര ഗ്രാമത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. കർഷകന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്യമൃഗശല്യം കാരണം കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ കാരണത്താല്‍ കൃഷിസ്ഥലം ഉപേക്ഷിക്കേണ്ടി വന്ന നിരവധി പേർ മലയോര മേഖലയിൽ ഉണ്ട്. വീട് ഉപേക്ഷിക്കേണ്ടി വന്നവരും നിരവധിയാണ്. നവകേരളത്തിന്‍റെ പേരിൽ ധൂർത്തടിക്കുന്ന സർക്കാർ കർഷകന്‍റെ കണ്ണീർ കാണാതെ പോകരുതെന്നാണ് കണ്ണൂരിലെ മലയോര ജനത ആവശ്യപ്പെടുന്നത്.

Comments (0)
Add Comment