മരവിച്ച പെൺമനസുകൾക്ക് ഒരു ഉണർത്തുപാട്ട്; മറിയം മാർച്ച് 3 ന് തിയേറ്ററുകളിൽ

Jaihind Webdesk
Thursday, March 2, 2023

വാടിപ്പോയ പെൺകരുത്ത് പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേല്‍ക്കുന്നു. അതിജീവനത്തിന്‍റെ കഥ പറയുന്ന മറിയം, സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസുകൾക്ക് ഉണർവേകുന്ന ചിത്രമാണ്. കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാബിബിൻ സംവിധാനം ചെയ്യുന്ന മറിയം മാർച്ച് 3 ന് തിയേറ്ററുകളിലെത്തുന്നു.

മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി, സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനർ – എഎംകെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ്, ഷിഹാബിബിൻ, രചന – ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിൻ അഹമ്മദ്, ഗാനരചന – വിഭു പിരപ്പൻകോട്, സംഗീതം – വിഭു വെഞ്ഞാറമൂട്, ആലാപനം – അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, കല – വിനീഷ് കണ്ണൻ, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സന്ദീപ് അജിത്ത്കുമാർ, അസോസിയേറ്റ് ഡയറക്ടർ – സെയ്ദ് അസീസ്, പശ്ചാത്തലസംഗീതം – ഗിരി സദാശിവൻ, സ്റ്റിൽസ് – ജാക്സൻ കട്ടപ്പന, പിആർ – അജയ് തുണ്ടത്തിൽ.