അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല; സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മറിയക്കുട്ടി

Jaihind Webdesk
Tuesday, December 19, 2023


അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് പണം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.