കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Friday, March 10, 2023

 

കണ്ണൂർ: പൊതുവാച്ചേരിയിലെ വീട്ടിൽ നിന്ന് എടക്കാട് പോലീസ് 2 കിലോയിലധികം കഞ്ചാവ് പിടികൂടി. പൊതുവാച്ചേരിയിലെ റഹീമിന്‍റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. റഹീം നേരത്തെ കാപ്പ തടവുകാരനായിരുന്നു. സഹോദരൻ മുനീർ, തളിപ്പറമ്പ് പൂവ്വത്തെ ജോമോൻ, വാരത്തെ സൂരജ് എന്നിവരും അറസ്റ്റിലായി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കഞ്ചാവ് ചെറു പാക്കറ്റുകളാക്കുന്നതിനിടെയാണ് 4 പേരും പിടിയിലായത്.

*പ്രതീകാത്മക ചിത്രം