കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകള്‍; ആയുധ ധാരികളായ അഞ്ചംഗ സംഘം എത്തിയത് അടയ്ക്കാത്തോട് മേഖലയില്‍

Sunday, September 17, 2023

 

കണ്ണൂർ: കേളകത്ത് മാവോയിസ്റ്റുകൾ വീണ്ടുമെത്തി. അടയ്ക്കാത്തോട് രാമച്ചി കോളനിയിൽ ഇക്കഴിഞ്ഞ പതിനാലാം  തീയതിയാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. മുദ്രാവാക്യം വിളിച്ച മാവോയിസ്റ്റ് സംഘം നോട്ടീസ് പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അവശ്യ വസ്തുക്കൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണു വിവരം.

2 ദിവസങ്ങളിലായാണ് മാവോയിസ്റ്റ് സംഘം എത്തിയത്. 14ന് വൈകിട്ട് ഏഴുമണിയോടെയെത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഇവർ ഭക്ഷണമുണ്ടാക്കിയതായും അരിയും മറ്റ് ആവശ്യസാധനങ്ങളും ശേഖരിച്ചതായും നാട്ടുകാർ പറഞ്ഞു. മൂന്നു മാസത്തിനിടെ നാലാം തവണയാണ് മാവോയിസ്റ്റ് സംഘം എത്തുന്നത്.

*പ്രതീകാത്മക ചിത്രം