നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു; ആവശ്യങ്ങള്‍ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികൾക്ക് വേണ്ടി

Jaihind News Bureau
Friday, January 24, 2020

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിവിധ കോളനികളിലെ ആദിവാസികൾക്ക് വീടും സ്ഥലവും നൽകണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിൽ മുണ്ടേരി തണ്ടങ്കല്ല് കോളനികളിൽ മാവോയിസ്റ്റുകൾ എത്തിയാണ് പോസ്റ്റർ പതിച്ചത്. ഒരു സ്ത്രീ ഉൾപ്പടെ നാൽവർ സംഘമാണ് എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മുഴുവൻ ആദിവാസികൾക്കും ദുരിതാശ്വാസ സഹായം നൽകുക, തൊഴിൽ രഹിതരായ ആദിവാസികൾക്ക് മുണ്ടേരി ഫാമിൽ തൊഴിൽ നൽകുക എന്നീ ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്നത്.