ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

Jaihind Webdesk
Wednesday, November 30, 2022

റായ്പുർ/ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. സിആർപിഎഫ് ജവാന്‍ പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്.

മൃതദേഹം ഇന്ന് വൈകിട്ടോടെ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് പാലക്കാട്ടെ വസതിയിലേക്ക് കൊണ്ടുപോകും. പാലക്കാട് ധോണി സ്വദേശിയായ ഹക്കീമിനെ രണ്ടുമാസം മുമ്പാണ് ഛത്തീസ്ഗഡ് മേഖലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്.