ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു, 8 മാവോയിസ്റ്റുകളെ വധിച്ചു

Jaihind Webdesk
Saturday, June 15, 2024

 

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്‍മാർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. നാരായണ്‍പൂരിലെ അബൂജ്‍മാണ്ഡ് വനമേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.