മനു തോമസ് വിവാദം: ജില്ലാ കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക് ചോർത്തിയതാര്? അന്വേഷിക്കാന്‍ സിപിഎം കമ്മീഷന്‍

 

കണ്ണൂർ: മനു തോമസുമായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റി തീരുമാനം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് അന്വേഷിക്കാൻ കണ്ണൂരിൽ സിപിഎം കമ്മീഷനെ നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശൻ, പി.വി. ഗോപിനാഥ് എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. അംഗത്വം പുതുക്കാതിരുന്ന മനുവിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കി പകരം ആലക്കോട് ഏരിയാ സെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. വഴിവിട്ട വ്യാപാര ബന്ധങ്ങളെ തുടർന്ന് മനുവിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിൽ ഒരു മാധ്യമത്തിന് വാർത്ത നൽകിയതാണ് വിവാദമായതെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. മനു തോമസ് വിവാദത്തിൽ നിന്ന് പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടിയായിട്ടാണ് കമ്മീഷനെ നിയമിച്ച നടപടിയെ രാഷ്ട്രിയ നിരീക്ഷകർ വിലയിരുത്തുന്നത്.

Comments (0)
Add Comment