വേഷം മാറി ആശുപത്രിയിലെത്തി ; കേന്ദ്ര ആരോഗ്യമന്ത്രിയെ ‘കയ്യേറ്റം’ ചെയ്ത് സുരക്ഷാ ജീവനക്കാർ

Jaihind Webdesk
Sunday, September 19, 2021

ന്യൂഡൽഹി: മിന്നൽ പരിശോധനയ്ക്കായി രോഗിയുടെ വേഷത്തിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ കയ്യേറ്റം ചെയ്ത് സുരക്ഷാ ജീവനക്കാർ. ഡൽഹിയിലെ സഫ്ദർജങ്‌ ആശുപത്രിയിലായിരുന്നു സംഭവം. ഇതേ ആശുപത്രിയില്‍ ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള  സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവേളയിൽ  മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ വേഷംമാറിയെത്തിയ തന്നെ ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ ഇടിച്ചതായും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.